OMANOMAN SPECIAL

വ്യാജ പി സി ആർ സർട്ടിഫിക്കറ്റ് രണ്ട് പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത് | രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വ്യാജ പി സി ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച രണ്ട് വിദേശികൾ അറസ്റ്റിൽ. മസ്‌കത്ത് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഡയറക്ട്രേറ്റ് ജനറൽ ഓഫ് എയർപോർട്ട് സെക്യുരിറ്റി വിഭാഗമാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.
ട്രാവൽ ഏജൻസി സംഘടിപ്പിച്ച വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു മൂന്ന് വിദേശികളെ കൂടി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ഒമാനിലേക്ക് വരുന്നതിന് വ്യാജ പി സി ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച യാത്രക്കാരെയും പിടികൂടിയിരുന്നതായി മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഒമാനിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയത്. തുടർന്ന്, ഇവർക്കെതിരെയും സുപ്രീം കമ്മിറ്റി തീരുമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
ഒമാനിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പി സി ആർ നഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് യാത്രയ്ക്ക് മുമ്പ് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുന്നത് യാത്ര മുടങ്ങാൻ കാരണമാകുന്നു.

Related Articles

Close
%d bloggers like this: