മസ്കത്ത് | വടക്കൻ ഗവർണറേറ്റുകളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് വരും ദിവസങ്ങളിൽ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തൽ. റുബുഉൽ ഖാലി മരുഭൂമിയിൽ നിന്നുള്ള തെക്കു പടിഞ്ഞാറൻ കാറ്റിന്റെ ഫലമായാണ് വേനൽ ചൂട് ഉയരുന്നത്. നിലവിലെ കാലാവസ്ഥ ജൂലൈ 15 വരെ തുടരുമെന്നും വിദഗ്ധർ പറയുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ അറബിക്കടലിൽ നിന്നും തണുത്ത വടക്കുകിഴക്കൻ കാറ്റ് അനുഭവപ്പെടും. ഇതോടെ ചൂട് കുറഞ്ഞു തുടങ്ങും. മലകളാണ് ചുറ്റപ്പെട്ട മസ്കത്തിൽ ചൂട് കാറ്റിന്റെ ആഘാതം കൂടുതലാണ്. എന്നാൽ, ഖരീഫ് കാലം ആരംഭിച്ച തെക്കൻ മേഖലയിൽ ചൂട് കുറവാണ്. ദോഫാറിൽ ചില നേരങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ മേഘങ്ങൾ വീശുന്നതാണ് കാരണം.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടർച്ചയായ ദിവസങ്ങളിൽ ലഭിക്കുന്ന മഴ ഈ ഭാഗങ്ങളിൽ ചൂട് കുറയാൻ കാരണമായിട്ടുണ്ട്. പ്രദേശത്തെ കർഷകർക്കും ഇത് ആശ്വാസമായി.
കടുത്ത ചൂടിന് വരും ദിവസങ്ങളിൽ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തൽ
RELATED ARTICLES