ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു.34,703 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.51,864 പേർ രോഗമുക്തി നേടി. 553 മരണവും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഇതുവരെ 3,06,19,932 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍2,97,52,294 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,03,281 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,64,357.
ഇതുവരെ 35,75,53,612 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.