ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1824 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,78,560 ആയി. പുതിയതായി 23 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3339 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,46,466 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1684 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 88.5 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,520 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 512 പേർ ഐ.സി.യുവിലാണ്.