spot_img
spot_img
HomeOMANഒമാനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി

ഒമാനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനം. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെയാകും നിയന്ത്രണം. വൈകിട്ട് 5 മണി മുതൽ പുലർച്ചെ 4 മണി വരെയാകും ലോക് ഡൗൺ. മുഴുവൻ വാണിജ്യ – വ്യാവസായിക – ഗതാഗത പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ നിയന്ത്രണം ഉണ്ടാകും.

ബലി പെരുന്നാൾ ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണം. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പെരുന്നാൾ ദിനങ്ങളിൽ ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കാനാണ് നടപടി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: