OMANOMAN SPECIAL
സലാലയിൽ വെദ്യുതി മുടങ്ങി

സലാല | സലാലയിൽ പ്രധാന വൈദ്യുതി വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം മുന്നറിയിപ്പില്ലാതെ തടസപ്പെട്ടതോടെ വൈദ്യുതി വിതരണം മുടങ്ങി. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനജീവിതത്തെ ബാധിച്ചു. ട്രാഫിക് സിഗ്നലുകൾ നിലച്ചതോടെ നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവക്കപ്പെട്ടു. സലാല നഗരത്തില്‍ വൈകിട്ട് അഞ്ച് മണിയോടെയും മറ്റു ഭാഗങ്ങളില്‍ രാത്രി എട്ട് മണിയോടെയുമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സലാലയിൽ വൈദ്യുതി മുടങ്ങിയത്. ദോഫാർ ഗവർണറേറ്റിലെ കൂടുതൽ ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന ദോഫാർ ഇന്റഗ്രേറ്റഡ് സർവീസസ് കമ്പനിയുടെ പവർ ജനറേഷൻ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചതാണ് വൈദ്യുതു വിതരണം മുടങ്ങാനിടയാക്കിയത്.
പവർ ജനറേഷൻ സ്റ്റേഷനിലേക്കുള്ള പ്രകൃതി വാതക വിതരണത്തിലുണ്ടായ അപാകതയാണ് സ്റ്റേഷന്റെ പ്രവർത്തനം നിലക്കാൻ കാരണമായതെന്ന് പബ്ലിക് സർവീസസ് റഗുലേഷൻ അതോറിറ്റി അറിയിച്ചു. ഉടൻ എൻജിനിയറിംഗ് വിഭാഗവും സങ്കേതിക വിദഗ്ധരും ചേർന്ന് തടസങ്ങൾ നീക്കുകയും മണിക്കൂറുകൾക്കകം വൈദ്യുതി പുഃനസ്ഥാപിക്കുകയും ചെയ്തു