spot_img
spot_img
HomeOMANകുതിച്ചുയർന്ന് എണ്ണ വില

കുതിച്ചുയർന്ന് എണ്ണ വില

മസ്‌കത്ത് | ആഗോള വിപണയിൽ കുതിച്ചുയർന്ന് ഒമാൻ ക്രൂഡ് ഓയിൽ നിരക്ക്. ഒരു ദിവസത്തിനിടെ 1.34 യു എസ് ഡോളർ വർധന രേഖപ്പെടുത്തി. സെപ്തംബർ ഡലിവറിക്കുള്ള ക്രൂഡ് ഓയിൽ ബാരലിന് ചൊവ്വാഴ്ച 76.09 ഡോളർ ലഭിച്ചു. 2014ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച ലഭിച്ച നിരക്ക് 74.75 ഡോളർ ആയിരുന്നു.
ആഗോള തലത്തിൽ ആവശ്യകത വർധിക്കുന്നതിനിടെ വിതരണം ഉയർത്താനുള്ള പദ്ധതികളിൽ നിന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ പിന്മാറിയതിനെ തുടർന്നാണ് നിരക്ക് കുതിച്ചുയർന്നത്. ബ്രെന്റ് ക്രൂഡ് 62 സെന്റ് അഥവാ 0.8 ശതമാനം ഉയർന്ന് ബാരലിന് 77.78 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.75 ഡോളർ അഥവാ 2.3 ശതമാനം ഉയർന്ന് 76.91 ഡോളറിലെത്തി.
ക്രൂഡ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒമാനും റഷ്യയും മറ്റുള്ള ഉത്പ്പാദകരും ചേർന്ന ഒപെക് പ്ലസ് കൂട്ടായ്മയിലെ മന്ത്രിമാർക്കിടയിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഉത്പാദന വർധനവിനൊപ്പം പോകുമെന്ന് യു എ ഇ വ്യക്തമാക്കി. 2022 അവസാനം വരെ നിയന്ത്രണങ്ങൾ നീട്ടാനുള്ള പ്രത്യേക നിർദ്ദേശം യു എ ഇ നിരസിച്ചതിനെത്തുടർന്ന് കരാറിലേക്ക് എത്താതെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ഒപെക് പ്ലസ് ഈ മാസം ചർച്ചകൾ പുനരാരംഭിക്കുമെന്നും ആഗസ്റ്റ് മുതൽ ഉത്പ്പാദനം വർധിപ്പിക്കുന്നത് പരിഗണനയ്ക്ക് എത്തുമെന്നും ചില ഒപെക് പ്ലസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപെക് പ്ലസ് ചർച്ചയിൽ ഒത്തുതീർപ്പ് പരിഹാരത്തിനായി ബൈഡൻ ഭരണകൂടം ശ്രമിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര എണ്ണ വില ഉയരുന്നതോടൊപ്പം പ്രകൃതി വാതക ഉത്പാദനം വർധിച്ചതും പൊതുവെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ ഉണർവുണ്ടാക്കും. ബജറ്റ് കമ്മിയും പൊതുകടവും ഗണ്യമായി കുറയുന്നതിനും കാരണമാകും.
കൊവിഡ് പ്രതിസന്ധക്കിടയിലും രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണ് ഇത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: