spot_img
spot_img
HomeOMANകൊവിഡ്-19 പ്രതിരോധ കുത്തിവെപ്പ് നേരിട്ട് വിലയിരുത്തി സുപ്രീം കമ്മിറ്റി

കൊവിഡ്-19 പ്രതിരോധ കുത്തിവെപ്പ് നേരിട്ട് വിലയിരുത്തി സുപ്രീം കമ്മിറ്റി

മസ്‌കത്ത് | കൊവിഡ്-19 പ്രതിരോധ കുത്തിവെപ്പ് നേരിട്ട് വിലയിരുത്തി സുപ്രീം കമ്മിറ്റുയുടെ സന്ദർശനം. ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിലെ വാക്‌സീനേഷൻ കേന്ദ്രങ്ങളിലെത്തിയ സുപ്രീം കമ്മിറ്റി അധ്യക്ഷനും ഒമാൻ ആഭ്യന്തര മന്ത്രിയുമായ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രാലയം പ്രതിനിധികളോട് വിവരങ്ങൾ ആരാഞ്ഞു.
വാക്‌സീനേഷൻ നടപടിക്രമങ്ങൾ, രജിസ്‌ട്രേഷൻ മുതൽ കുത്തിവെപ്പെടുക്കുന്നതുവരെയുള്ള സംവിധാനങ്ങൾ, വാക്‌സീനേഷൻ കേന്ദ്രത്തിലെ മുൻകരുതൽ നടപടികൾ എന്നിവ സുപ്രീം കമ്മിറ്റി പരിശോധിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ ബുസൈദി ഉൾപ്പടെ മറ്റു സുപ്രീം കമ്മിറ്റി അംഗങ്ങളും ഉന്നതതല പ്രതിനിധികളും അനുഗമിച്ചു.
അതേസമയം, ഒമാനിൽ കൊവിഡ് വാക്‌സീനേഷൻ പത്ത് ലക്ഷം പിന്നിട്ടിരിക്കുകയാണ്. മുൻഗണനാ വിഭാഗത്തിലെ 30 ശതമാനം പേർ വാക്‌സീൻ സ്വീകരിച്ചു. 18 വയസിന് മുകളിലുള്ളവർക്കാണ് സർക്കാർ നിലവിൽ സൗജന്യ വാക്‌സീൻ നൽകിവരുന്നത്. കുട്ടികൾക്കും വിദേശികൾക്കും സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സീൻ സ്വീകരിക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: