OMANOMAN SPECIAL
മവേല പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ കൊവിഡ് വാക്സീനേഷന് ആരംഭിച്ചു

മസ്കത്ത് | രാജ്യത്ത് ഏറ്റവും വലിയ പഴം, പച്ചക്കറി വിപണന കേന്ദ്രമായ മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കൊവിഡ് വാക്സീനേഷന് ആരംഭിച്ച് മസ്കത്ത് നഗരസഭ. നഗരസഭാ കവാടത്തോടെ ചേര്‍ന്നുള്ള നഗരസഭാ ഓഫീസിലെ ഹാളിലാണ് വാക്സിന് കുത്തിവെപ്പിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച വാക്സീനേഷന് വരും ദിവസങ്ങളിലും തുടരും.
ഒരു ദിനം 1,500 പേര്‍ക്കു വരെ വാക്സീന് നല്കാന് സാധിക്കുമെന്ന് നഗരസഭാ ഉദ്യോഗസ്ഥന് അറിയിച്ചു. നേരിട്ടും അല്ലാതെയും 4,000 ഓളം പേര് മവേല മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് മാര്‍ക്കറ്റില്‍ വാക്സീനേഷന് പുരോഗമിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ മാത്രമാകും ഇവിടെ കുത്തിവെപ്പ് തുടരുക.