മസ്കത്ത് | വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ശക്തമായി. സലാലയിലും നേരിയ മഴ ലഭിച്ചു. ബുറൈമി, നഖൽ, സമാഈൽ, ഇബ്രി, ജബൽ അഖ്ദർ, റുസ്താഖ്, മഹ്ദ, ദങ്ക്, ഹംറ, നിസ്വ, യങ്കൽ തുടങ്ങിയ മേഖലകളിലാണ് ഇന്നലെ മഴ ലഭിച്ചത്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
മഴയെ തുടർന്ന് പ്രദേശങ്ങളിൾ വാദികൾ നിറഞ്ഞൊഴുകി. റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. എവിടെയും വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
രാവിലെ മുതൽ വടക്കൻ മേഖലയിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. ചിലിയിടങ്ങളിൽ രാവിലെ നേരിയ മഴ ലഭിച്ചു. ഉച്ചയോടെയാണ് മഴ ശക്തമായത്. വൈകിട്ടോടെ കാറ്റും ശക്തിയേറി. വിവിധ ഭാഗങ്ങളിൽ മരങ്ങൾ മറിഞ്ഞു വീണു. താത്കാലിക ഷെഡുകളും കാർ പാർക്കിംഗ് ഷെഡുകളും തകർന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാറ്റും മഴയും ശക്തമായി
RELATED ARTICLES