ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കുറ്റിപ്പുറം മൂടാൽ സ്വദേശി തളിയാരത്ത് ബാവയുടെ മകൻ അബ്ദുൽ സലാം (37) ആണ് മരണപ്പെട്ടത്. മസ്കറ്റിലെ സുൽത്താൽ ഖാബുസ് യുണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സീബ് സിറ്റി സെന്ററിലെ പർദ്ദ ഔട്ട്ലെറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
മാതാവ്: സുഹറ.
ഭാര്യ: നഫീസ.
മക്കൾ: ഷഹ്സ, മറിയം