spot_img
spot_img
HomeOMAN‘നിരവധി പേർ മരണപ്പെടുമ്പോൾ ജനങ്ങൾക്ക് എങ്ങിനെ പെരുന്നാൾ ആഘോഷിക്കാനാകും’

‘നിരവധി പേർ മരണപ്പെടുമ്പോൾ ജനങ്ങൾക്ക് എങ്ങിനെ പെരുന്നാൾ ആഘോഷിക്കാനാകും’

ജനം മരിച്ചുവീഴുമ്പോൾ പെരുന്നാൾ ആഘോഷത്തെ കുറിച്ച് ചിന്തിക്കുന്നതിനെ വിമർശിച്ചും ചോദ്യമുയർത്തിയും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി. കൊവിഡ്-19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വിശദീകരിക്കവെയാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി ജനങ്ങൾക്ക് മുന്നിൽ ചോദ്യമുയർത്തിയത്. നിരവധി പേർ മരണപ്പെടുമ്പോഴും ജനങ്ങൾക്ക് എങ്ങിനെ പെരുന്നാൾ ആഘോഷിക്കാനാകുമെന്ന് ഡോ. അഹമദ് അൽ സഈദി ചോദിച്ചു. ഈദ് ആഘോഷങ്ങളിലെ ഒത്തുചേരലുകൾ കൊവിഡ് ബാധയും മരണങ്ങളും ഉയരാനിടയാക്കും. നിന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കഴിയണം. കുടുംബങ്ങളിലും അല്ലാതെയുമുള്ള ഒത്തുചേരലുകൾ പൂർണമായും ഒഴിവാക്കണം. താമസ സ്ഥലങ്ങളിൽ മാത്രമായി കഴിയണം. കഴിഞ്ഞ ഈദ് ആഘോഷ വേളകളിൽ നിരവധി പേർ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേർന്നത് രോഗവ്യാപനത്തിനും ഇതുവഴി മരണ നിരക്കുയരാനും കാരണമായിരുന്നു. ഇതു മുന്നിൽ കണ്ടാണ് ഇത്തവണ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സുപ്രീം കമ്മിറ്റിയുടെ മുഴുവൻ കൊവിഡ് സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നും മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: