OMANOMAN SPECIAL
കോവിഡ് ; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കണ്ണനല്ലൂർ പള്ളിമൺ മംഗലത്ത് വീട്ടിൽ വാസുദേവന്റെ മകൻ യശോദരൻ (61) ആണ് മരിച്ചത്. മസ്കത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 14 വർഷമായി എയർമെക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ഭവാനി
ഭാര്യ: സതി യശോദരൻ.
മക്കൾ: അനൂപ് യശോദരൻ, ആര്യ യശോദരൻ.