OMANOMAN SPECIAL
ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ചെന്നാലി കോന്നത്ത് ചെറിവില പുത്തൻ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ അലക്സ് കുട്ടി (54) ആണ് അന്തരിച്ചത്. ഒമാനിലെ ഖാബൂറയിൽ ആണ് മരണം സംഭവിച്ചത്. അൽ ഹാജർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടർന്ന് ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: കുഞ്ഞമ്മ.
ഭാര്യ: സുനി അലക്സ്.
മക്കൾ: ആൻസൺ അലക്സ്, സോണി അലക്സ്