OMANOMAN SPECIAL
കോവിഡ് ; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കൊല്ലം കൊട്ടാരക്കര, കുന്നിക്കോട് മേലില സ്വദേശി പരേതനായ പുവക്കാട് വീട്ടിൽ ഗീവർഗീസ് മകൻ എം. ബേബിക്കുട്ടിയാണ് (61) അന്തരിച്ചത്. ഒമാനിലെ ജർദയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 35 വർഷമായി ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: അനിജ.
മക്കൾ: ജബിനി, അബിൻ