spot_img
spot_img
HomeOMANഔദ്യോഗിക സന്ദര്‍ശനത്തിന് സുല്‍ത്താന്‍ നാളെ സഊദിയിലേക്ക്‌

ഔദ്യോഗിക സന്ദര്‍ശനത്തിന് സുല്‍ത്താന്‍ നാളെ സഊദിയിലേക്ക്‌

മസ്‌കത്ത് | ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സഊദി സന്ദര്‍ശനത്തിന്. സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനം. രണ്ട് സഹോദര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരണം വിപുലപ്പെടുത്തുന്നതിനുമാണ് സുല്‍ത്താന്റെ സന്ദര്‍ശനം.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും പുരോഗതിയും വര്‍ധിപ്പിക്കുന്നതിനും എല്ലാ മേഖലകളിലെയും സഹകരണങ്ങളും സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യും. പൊതു താത്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമൃദ്ധമായ ഭാവി സൃഷ്ടിക്കുകയും സന്ദര്‍ശന ലക്ഷ്യമാണ്.
പ്രതിരോധ മന്ത്രാലയം ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി, ഗതാഗത-ആശയവിനിമയ-ഐ ടി മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് ബിന്‍ സഈദ് അല്‍ മഅ്‌വലി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ യൂസുഫ്, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, സഊദിയിലെ ഒമാന്‍ സ്ഥാനപതി സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍കി അല്‍ സഈദ് എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: