OMANOMAN SPECIAL
ഒമാനിൽ ചില ഗവർണറേറ്റുകളിൽ മഴ മുന്നറിയിപ്പ്

ഒമാനിലെ വിവിധ മേഖലകളിൽ ഇന്ന് അതി ശക്തമായ മഴയുണ്ടാകുമെന്ന് മെട്രോളജി മുന്നറിയിപ്പ് നൽകി. അൽ ഹജ്ജർ പർവ്വത നിരകൾക്ക് സമീപമുള്ള വിലായത്തുകളിലാകും മഴയുണ്ടാകുക. അൽ ബുറൈമി, അൽ ദാഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിൽ പൊതുവെ തെളിഞ്ഞതും, ചൂട് കൂടിയതുമായ കാലാവസ്ഥയാകും അനുഭവപ്പെടുക.