മസ്കത്ത് | തലസ്ഥാന നഗരത്തിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഭൂഗർഭജല ഡ്രെയിനേജ് ചാനലുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ അൽ ഖുവെർ ഫ്ളൈ ഓവേറിന് ശേഷം ഗുബ്ര പ്രദേശത്തേക്ക് പോകുന്ന പാതയിലേക്ക് താത്കാലികമായി ഗതാഗതം വഴി തിരിച്ചു വിടുന്നതായി നഗരസഭ അറിയിച്ചു.റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാന നഗരത്തിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം
RELATED ARTICLES