spot_img
spot_img
HomeOMANനിസ്‌വയിലെ ഈ ഗ്രാമം എത്ര പേര്‍ക്കറിയാം?

നിസ്‌വയിലെ ഈ ഗ്രാമം എത്ര പേര്‍ക്കറിയാം?

വ്യത്യസ്തമാണ്
മസ്‌കത്ത് | പരിഷ്‌കൃത നഗരമെന്ന് അറിയപ്പെടുന്ന നിസ്‌വയില്‍ ഒരു പുരാതന ഗ്രാമത്തെ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന് എത്ര പേര്‍ക്കറിയാം? പഴമയും പുതുമയും മേളിക്കുന്ന നഗരമായി ഇതിലൂടെ നിസ്വ മാറുകയും ചെയ്യുന്നു. പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഒമാനി ജനത രാജ്യത്തെങ്ങും പഴയ ഗ്രാമങ്ങളെ പുനര്‍നിര്‍മിക്കുന്ന വേളയില്‍ ഇത്തരം കാഴ്ചകള്‍ അന്യമാകില്ലല്ലൊ.
ഒമാനി ജനത പരിസ്ഥിതിയുമായും സമൂഹവുമായും ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ഗ്രാമങ്ങള്‍. പൈതൃക സംസ്‌കാരവും ചരിത്രവുമെല്ലാം സവിശേഷ സ്വഭാവത്തോടെ പരിരക്ഷിക്കുകയാണ് രാജ്യമെങ്ങും. ചരിത്രം, പൈതൃകം എന്നിവയാല്‍ സമ്പന്നവുമാണ് ഒമാന്‍. ഇതിന് മികച്ച തെളിവാണ് ഈ പഴയ ഗ്രാമം. പ്രത്യേക വാസ്തുശില്‍പ്പ രൂപകല്പനയുമായി വന്ന ഒമാനിയുടെ അടയാളമാണിത്. പഴയകാലങ്ങളില്‍ കെട്ടിടം വളരെ ലളിതമായിരുന്നു. പ്രകൃതിയില്‍ നിന്നാണ് എല്ലാം അവര്‍ സ്വീകരിച്ചത്. കെട്ടിട നിര്‍മാണ പ്രക്രിയയില്‍ ദൈവം നല്‍കിയ ഓരോ സമ്മാനവും അവര്‍ വിനിയോഗിച്ചു.
പുരാതന ഒമാനി ഗ്രാമത്തിന്റെ ഉദാഹരണമാണ് അല്‍ സുവ്ജാര. കളിമണ്ണും കല്ലും കൊണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: