ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ സഊദി സന്ദർശനം ഇന്ന് ആരംഭിക്കും. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സഹകരണങ്ങളിൽ പുതിയ നാഴികക്കല്ലാകും സുൽത്താന്റെ സന്ദർശനം. സുൽത്താൻ ഹൈതം ഭരണമേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാണിത്.സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് സുൽത്താൻ സഊദി സന്ദർശിക്കുന്നത്.ഉടൻ തുറക്കാനിരിക്കുന്ന ഒമാൻ – സഊദി റോഡ് പദ്ധതിയും പ്രതീക്ഷ നൽകുന്നതാണ്.