spot_img
spot_img
HomeOMANഒമാനിൽ വിളവെടുപ്പ് കാലം

ഒമാനിൽ വിളവെടുപ്പ് കാലം

മസ്‌കത്ത് | വെയിൽചൂട് കനത്തതോടെ ഒമാനിൽ ഇത് ഈത്തപ്പഴ വിളവെടുപ്പ് കാലം. ബത്തീൽ എന്ന പേരിലാണ് എല്ലാവർഷവും ഈത്തപ്പഴം വിളവെടുപ്പ് നടക്കുന്നത്. സ്വദേശി കർഷകരുടെ വർഷത്തിലെ പ്രധാന കാലയളവ് കൂടിയായ ഈത്തപ്പഴ വിളവെടുപ്പിൽ പ്രതീക്ഷയിലാണിവർ. ഇത്തവണ നല്ല വിളവ് ലഭിച്ചതായി കർഷകർ പറയുന്നു.
മിക്ക ഇടങ്ങളിലും ഈത്തപ്പഴ വിളവെടുപ്പ് പുരോഗമിക്കുകയാണ്.
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് സാധാരണയായി ഈത്തപ്പഴം വിളവെടുപ്പു നടക്കുന്നത്. ചൂടു കനക്കുന്നതോടെയാണ് ഈത്തപ്പഴങ്ങൾ പഴുത്ത് പാകമാവുക. ഇതോടെ വിളവെടുപ്പും തുടങ്ങും. ഈദുൽ ഫിത്വർ കഴിഞ്ഞതോടെയാണ് വിളവെടുപ്പു ശക്തിപ്പെട്ടത്. വിപണിയിൽ ഈത്തപ്പഴം സുലഭമാകുന്ന കാലമാണിത്. കർഷകർ നേരിട്ടും പല പ്രദേശങ്ങളിലും ഈത്തപ്പഴം കച്ചവടം നടത്തുന്നു. മസ്‌കത്ത് ഗവർണറേറ്റിലും മറ്റും പരമ്പരാഗത തൊഴിലാളികളുടെ നേതൃത്വത്തിൽ അങ്ങാടികളിലും സൂഖുകളിലും ഈത്തപ്പഴം എത്തിച്ച് വിൽപന നടത്തുന്ന കാഴ്ച വിവിധ സ്ഥലങ്ങളിൽ കണ്ടുവരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ ഇത്തരം കാഴ്ചകൾ അപൂർവമാണ്.
സീസണല്ലാത്ത സമയങ്ങളിലെ പതിവു വിലയുടെ പകുതി നിരക്കിന് ഈത്തപ്പഴം ലഭ്യമാകുന്നുണ്ടെന്ന് ഉപഭോക്താക്കളും കച്ചവടക്കാരും പറയുന്നു. പഴയ ഈത്തപ്പഴം വിലക്കുറവിൽ ലഭ്യമാണെങ്കിലു അധികപേരും പുതിയ ഈത്തപ്പഴത്തിലാണ് കണ്ണു വെക്കുന്നത്. പ്രത്യേകിച്ച് സ്വദേശികൾ പുതിയ ഈത്തപ്പഴമാണ് ചോദിച്ചു വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: