OMANOMAN SPECIAL
ഒമാനിൽ ഇനിമുതൽ പുതിയ വിസകൾക്ക് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ട

ഒമാനിൽ ഇനിമുതൽ പുതിയ വിസകൾക്ക് അപേക്ഷിക്കുന്നതിന് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ടതില്ല. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പെർമിറ്റിന്റെ ഇലക്ട്രോണിക് കോപ്പികൾ ഹാജരാക്കിയാൽ ഇനിമുതൽ വിസ ലഭ്യമാകും. രാജ്യം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം നടപ്പിലാക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം വിസ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാകുന്നതിനും പുതിയ സംവിധാനം സഹായിക്കും.