OMANOMAN SPECIAL
വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം

വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിനായി അപേക്ഷിക്കാം. 17 മുതൽ 21 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇന്ത്യന്‍ വംശജര്‍, എന്‍.ആര്.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ (ഇ.സി.ആര് രാജ്യങ്ങള്‍) ജോലി ചെയ്യുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ഷിപ്പിന് അര്‍ഹരാണ്. മാതാപിതാക്കളുടെ മാസ വരുമാനം 5000 ഡോളറിൽ അധികമാകരുത്. കൂടുതൽ വിവരങ്ങൾ www.spdcindia.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.