OMANOMAN SPECIAL
വാക്സിന് നിര്‍ബന്ധമാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു

മസ്ക്കറ്റ്: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന് നിര്‍ബന്ധമാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് കുത്തിവയ്പ്പ് എടുക്കാന്‍ വിസമ്മതിക്കുന്ന ആളുകള്‍ക്കെതിരേ നടപടി എടുക്കാന്‍ കഴിയുന്ന രീതിയില്‍ നിയമം മൂലം അത് നിര്‍ബന്ധമാക്കാനാണ് പരിപാടി. ഇതിനായുള്ള ആലോചനകള്‍ ആരംഭിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു.