മസ്കത്ത് | ഒമാനില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ സ്വദേശികളാണ് മരണപ്പെട്ടത്.
കൊല്ലം സ്വദേശി അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസില്‍ സുനില്‍കുമാര്‍ (46) ഇബ്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. സുവൈഖില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ശിവദാസന്‍. മാതാവ്: ലളിത. ഭാര്യ: ചന്ദ്രലേഖ സുനില്‍കുമാര്‍. മക്കള്‍: ശ്രീലാല്‍, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ്കുമാര്‍, സതീഷ് കുമാര്‍, സുഭാഷ് കുമാര്‍.
ആലപ്പുഴ സ്വദേശി അവലൂക്കുന്ന് സൗത്ത് ആര്യാട് പാതിരപ്പള്ളി സ്വദേശി മൂത്താംപാടത്ത് പൊന്നപ്പന് മകന് രതീഷ് (37) കൊവിഡിനെ തുടര്‍ന്ന് മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: പ്രീണ. മക്കള്‍: റിത്വിക്. സഹോദരി: റജിത.
കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (46) കോവിഡ് ബാധിച്ച് മസ്കത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ വെച്ച് മരണപെട്ടു. ഭാര്യ: വഹീദാ ഗഫൂര്‍. മക്കള്‍: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാന്‍, അഫ്ല ഫാത്തിമ.
മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
RELATED ARTICLES