OMANOMAN SPECIAL
ബലി പെരുന്നാൾ ജൂലൈ 18 മുതൽ 22 വരെ പൊതുഅവധി

മസ്കത്ത് | ഒമാനിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 18 മുതൽ 22 വരെ പൊതുഅവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെ ഒമ്പത് ദിവസം തുടർച്ചയായി അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
കൊവിഡ് സാഹചര്യത്തിൽ ലോക്ക്ഡൗണും കർശന മാനദണ്ഡങ്ങളിലൂടെയുമാണ് ഈ വർഷത്തെയും വിശുദ്ധ ദിനങ്ങൾ കടന്നുപോകുന്നത്. പെരുന്നാൾ ദിനം മുതൽ മൂന്ന് ദിവസം രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൾ അവധി ലഭിക്കുമെങ്കിലും ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും വിലക്കുണ്ട്. മൂന്ന് ദിവസം പൂർണമായും വീടുകളിൽ തന്നെ കഴിയണം. തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെ വാണിജ്യ-യാത്രാ വിലക്കുകള്‍ നിലനില്ക്കും.