OMANOMAN SPECIAL

നിരാലംബരെ ചേർത്തുപിടിക്കാത്ത വിദ്യാഭ്യാസ സംവിധാനങ്ങൾ നിരർഥകം: കാന്തപുരം

മസ്‌കത്ത് | ദാരിദ്ര്യവും ദുരിതങ്ങളും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനു കാരണമാവരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അനാഥകളും അഗതികളുമായവർക്ക് കൂടി വിദ്യാഭ്യാസ പ്രക്രിയയിൽ മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവുകയുള്ളൂവെന്നും കാന്തപുരം പറഞ്ഞു. മർകസ് ഒമാൻ ദേശീയ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്ന-ദരിദ്ര വിദ്യാർഥികളെ ഒരു പോലെ ഉൾക്കൊണ്ടാണ് മർകസ് ജനകീയ വിദ്യാഭ്യാസ മാതൃക വളർത്തിയെടുത്തത്. സൗജന്യമായി അറിവും ആഹാരവും നൽകി മർകസ് വളർത്തിയ അനാഥരും അഗതികളുമായ ആയിരങ്ങളാണ് ഉന്നത വിദ്യാഭ്യാസം നേടി കുടുംബത്തിന്റെയും നാടിന്റെയാകെയും അഭയവും പ്രതീക്ഷയുമായി മാറുന്നതതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മർകസ്‌വിസ്ത കൺവെൻഷനിൽ വെച്ചു മർകസ് ഒമാൻ ചാപ്റ്റർ ഘടകം നിലവിൽ വന്നു. ഭാരവാഹികൾ: ഉമർ ഹാജി മത്ര (പ്രസിഡന്റ്), നിസാർ കാമിൽ സഖാഫി (ജന. സെക്രട്ടറി), മുഹമ്മദ് ഇച്ച (ഫിനാൻസ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി മുസ്തഫ കാമിൽ സഖാഫി, റാസിഖ് ഹാജി, നിസാർ ഹാജി, നജ്മുസാഖിബ്, ഫാറൂഖ് കവ്വായി, ഹബീബ് അശ്‌റഫ് എന്നിവരെയും ജോയി. സെക്രട്ടറിമാരായി അബ്ദുൽ ഹമീദ് ചാവക്കാട്, റഫീഖ് ധർമടം, അഹ്മദ് സഗീർ, നിശാദ് ഗുബ്ര, നിസാം കതിരൂർ, ഹംസ കണ്ണങ്കർ എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സെൻട്രൽ കമ്മിറ്റികളെ പ്രതിനിധീകരിച്ചു എക്സിക്യൂട്ടീവ് വിപുലപ്പെടുത്തുകയും സ്വതന്ത്ര ക്യാബിനറ്റ് അംഗങ്ങളായി, ശഫീഖ് ബുഖാരി, അഹ്മദ് ഹാജി അറേബ്യൻ പ്ലാസ്റ്റിക്, സിദ്ദീഖ് ഹാജി കതിരൂർ, അബ്ദുള്ള മട്ടന്നൂർ, ഇബ്‌റാഹിം കല്ലിക്കണ്ടി എന്നിവരെ നിശ്ചയിക്കുകയും ചെയ്തു.
കൺവെൻഷന് സയ്യിദ് ഹബീബ് കോയ തങ്ങൾ നേതൃത്വം നൽകി. ഉസ്മാൻ സഖാഫി തിരുവത്ര, മർസൂഖ് സഅദി, അബ്ദുൽ ഗഫൂർ വാഴക്കാട്, സി പി സിറാജ് സഖാഫി, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ്, നജ്മുസ്സാഖിബ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Close
%d bloggers like this: