OMANOMAN SPECIAL
കോവിഡ് ; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഒമാനിൽ മരിച്ചു

കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഒമാനിൽ മരിച്ചു.
തിരുവമ്പാടി സ്വദേശി കൂളിപ്പൊയിൽ ഉസ്മാന്റെ മകൻ കെ.യു നൗഫൽ(31) ബർക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ICF അൽ ഹൈൽ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം മസ്കത്ത് അൽ ഹെയ്ലിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഹന്നാ ഫാത്തിമ, മകൻ: അമൻ മുഹമ്മദ്, സഹോദരങ്ങൾ: അഫ്സൽ , ഫസ്ലാ
ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ (46) മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ മരണപ്പെട്ടു. ഭാര്യ: വഹീദാ ഗഫൂർ. മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്ല ഫാത്തിമ.