ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു. നിയോമിലെ കൊട്ടാരത്തിൽ വെച്ചാണ് ഒമാൻ സുൽത്താന് കിങ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചത്. ഇതേ ചടങ്ങിൽ ഒമാൻ സുൽത്താൻ ഒമാനിലെ ഏറ്റവും വലിയ ബഹുമതിയായ ‘അൽ സഇൗദ്’ മെഡൽ സൽമാൻ രാജാവിനും സമ്മാനിച്ചു. തുടർന്ന് ഇരുരാഷ്ട്ര നേതാക്കളുടെയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും സാന്നിധ്യത്തിൽ സൗദി-ഒമാൻ ഏകോപന സമിതി രൂപവത്കരിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.