OMANOMAN SPECIAL
ഒമാനിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തിരമാലകൾ 4 മീറ്റർ വരെ ഉയരും

സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലാകും മഴയുണ്ടാകുക. അൽ ഹജ്ജർ പർവ്വത നിരകളോട് ചേർന്ന് കിടക്കുന്ന വിലായത്തുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടൽ പ്രഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളും മറ്റും സന്ദർശിക്കുന്നത് പൂർണമായും ഒഴിവാക്കുക. ഒമാൻ തീരത്ത് തിരമാലകൾ 3 മുതൽ 4 മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.