OMANOMAN SPECIAL
സഊദി സന്ദർശനം പൂർത്തിയാക്കി സുൽത്താൻ മടങ്ങിയെത്തി

നിക്ഷേപം, സഹകരണം, പരിസ്ഥിതി അടക്കമുള്ള വിവിധ വിഷയങ്ങളിൽ സഹകരണവും ഒന്നിച്ചുള്ള മുന്നേറ്റവും പ്രകടിപ്പിച്ച് സഊദി- ഒമാൻ സംയുക്ത പ്രസ്താവന. തിരുഗേഹങ്ങളുടെ പരിപാലകനായ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് സഊദിയിലെത്തിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള കരയതിർത്തി തുറക്കാനും ചെക്ക് പോയിന്റ് സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് പ്രസ്താവനയിൽ പറുന്നു. ഇരുരാജ്യങ്ങളിലുമുള്ളവർക്ക് എളുപ്പത്തിൽ സഞ്ചരിക്കുക മാത്രമല്ല ചരക്കുകടത്ത് ശക്തമാക്കാനുമാകും. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സുരക്ഷ, സാംസ്കാരിക, നയതന്ത്ര, വിദ്യാഭ്യാസ മേഖ