OMANOMAN SPECIAL
ഇത്ര സെന്ററിൽ സുൽത്താൻ ഹൈതം ബിൻ താരിക്

രണ്ട് ദിവസം നീണ്ട സഊദി സന്ദർശനത്തിന്റെ ഭാഗമായാണ് സുൽത്താന്റെ ഇത്ര സെന്റർ സന്ദർശനം.
സഊദി കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ് സുൽത്താനെ ഇത്ര സെന്ററിൽ സ്വീകരിച്ചു. കൾച്ചറൽ സെന്റർ സി ഇ ഒ ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു. സഊദി വിഷൻ 2030യുടെ ഭാഗമായി നിർമിച്ച ഇത്ര സെന്ററിന്റ മികച്ച പ്രവർത്തനങ്ങൾക്ക് സുൽത്താൻ ആശംസകൾ നേർന്നു.