സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ ക്ഷണം. സുൽത്താന്റെ രണ്ടു ദിവസത്തെ ഔദ്യോഗിക സഊദി അറേബ്യ സന്ദർശന വേളയിലാണ് സൽമാൻ രാജാവിനെ ക്ഷണിച്ചത്. സുൽത്താന്റെ ക്ഷണം സൽമാൻ രാജാവ് സ്വീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിന് പിന്നാലെ സുൽത്താൻ ഹൈതം ബിൻ താരിക് ചുമതലയേറ്റ വേളയിലാണ് സൽമാൻ രാജാവ് അവസാനമായി ഒമാൻ സന്ദർശിച്ചത്.
സൽമാൻ രാജാവിന് ഒമാനിലേക്ക് സുൽത്താന്റെ ക്ഷണം
RELATED ARTICLES