spot_img
spot_img
HomeOMANവാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിക്കുന്നു

വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിക്കുന്നു

വില വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. പിഴ ഈടാക്കുകയോ കേസ് കോടതിയിലേക്ക് മാറ്റുകയോ ചെയ്തതായും ഹമൂദ് ബിന്‍ സഈദ് അല്‍ ജബ്‌രി പറഞ്ഞു. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ ഗവര്‍ണറേറ്റുകളില്‍ നഗരസഭകളുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ബലി പെരുന്നാളിനോടനുബന്ധിച്ച് വിപണിയില്‍ വില വര്‍ധനയില്ലെന്ന് ഉറപ്പുവരുത്തതിനും അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. വിപണിയില്‍ സാധനങ്ങളുടെ ലഭ്യതയും ഉപഭോക്തൃ സംരക്ഷണ വിഭാഗം അധികൃതര്‍ ഉറപ്പുവരിത്തിയിട്ടുണ്ട്.
അതേസമയം, മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നതിന്‌ പിന്നാലെ അനധികൃതമായി വില വര്‍ധിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധിക്കുന്നുണ്ട്. പ്രത്യേക സംഘമാണ് വാറ്റ് സംബന്ധമായുള്ള പരിശോധനകള്‍ നടത്തുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: