OMANOMAN SPECIAL

ഒമാനിൽ 982 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 982 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,87,084 ആയി. പുതിയതായി 37 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3472 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,60,826 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1276 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 90.9 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,290 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 458 പേർ ഐ.സി.യുവിലാണ്.

Related Articles

Close
%d bloggers like this: