സോഹാർ: മലപ്പുറം പൊന്നാനി സ്വദേശി അലികുട്ടി (പൊന്നാനി ജെ എം റോഡിൽ ചായക്കച്ചവടം നടത്തിയിരുന്ന) മകൻ മുജീബ് ടി പി (46) ശ്വാസതടസം മൂലം ഒമാനിലെ സോഹാറിൽ മരണപ്പെട്ടു.
സുവൈഖ് ഖദറയിൽ നുബ്ര പെട്രോൾ പമ്പിനടുത്ത് നട്ട്സ് ആൻഡ് സ്വീറ്റ് ഷോപ്പ് നടത്തിവരുകയായിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് സോഹാർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
മാതാവ്: ഫാത്തിമ.
ഭാര്യ: മഞ്ചേരി സ്വദേശിനി ഹസീന.
മക്കൾ: ഷഹാന ഷെറിൻ, ഷഹല പർവ്വിൻ, ഹന്ന സുൽത്താന, ഹിന ഫാത്തിമ.
കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ ഭൗതിക ശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.