OMANOMAN SPECIAL
തൃശൂർ പെരിങ്ങാട് സ്വദേശി ഒമാൻ മസ്കത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കത്ത്: തൃശൂർ പാവറട്ടി പെരിങ്ങാട് പള്ളിയുടെ അടുത്ത് താമസിക്കുന്ന തട്ടറമ്പിൽ ഹനീഫ മകൻ അനീസ് (39) കൊവിഡ് ബാധിച്ച് മസ്കത്തിലെ ഖൗല ആശുപത്രിയിൽ മരണപ്പെട്ടു.
ഒമാൻ മബേലയിൽ ബിസിനസ് നടത്തിവരികയായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: ഷിംന.
മക്കൾ: അമാൻ, ആയിഷ, ഹസ്സ.
സഹോദരങ്ങൾ: ഹാരിസ്, നിയാസ്.
എല്ലാവരും ഒമാനിലുണ്ട്.