OMANOMAN SPECIAL
സൗദി ഒമാൻ കര, കടൽ മാർഗ്ഗങ്ങൾ ഉടൻ തുറക്കും

സൗദിയും ഒമാനും തമ്മിൽ നേരിട്ട് കര, കടൽ ഗതാഗത മാർഗങ്ങൾ തുറക്കുന്നത് വേഗത്തിലാക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഏകോപന സമിതി രൂപവത്കരിക്കാൻ ധാരണപത്രം ഒപ്പിട്ടതിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ വേളയിലാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മസൗദി ഒമാൻ കര, കടൽ മാർഗ്ഗങ്ങൾ ഉടൻ തുറക്കുംന്ത്രിമാർ ധാരണപത്രം ഒപ്പിട്ടത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ കരമാർഗം നേരിട്ടുള്ള റോഡ് ഉടൻ തുറക്കും. അതുപോലെ കടൽ മാർഗമുള്ള ഗതാഗതത്തിനായി അതിർത്തി തുറമുഖം തുറക്കുന്നതും വേഗത്തിലാക്കും. ഇത് രണ്ടിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സമന്വയം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുഗമമായ യാത്രക്കും വിതരണ ശൃംഖലകൾ കാര്യക്ഷമമാകാനും നേരിട്ടുള്ള ഗതാഗത സൗകര്യം വരുന്നത് സഹായിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.