മസ്കത്ത് | പ്രവാസികളുടെ മടങ്ങിവരവ് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസികൾ. വിവിധ രാഷ്ട്രങ്ങൾ യാത്രാ വിലക്ക് നീട്ടിയിരിക്കുകയാണ്. ഈ സ്ഥിതി തുടരുന്നത് തൊഴിൽ നഷ്ടം ഉൾപ്പടെയുള്ള പ്രതിസന്ധികൾ സൃഷ്ടിച്ചു. വാക്സീനേഷൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പങ്ങളും തീർക്കണമെന്ന് പ്രവാസികൾ സർക്കാറിന് മുന്നിൽ ആവശ്യപ്പെടുകയാണ്.
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഒമാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 23 രാഷ്ട്രങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ പ്രവാസികൾ കൂടുതൽ മടങ്ങിയെത്താനിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് രണ്ടര മാസത്തോളമായി തുടരുകയാണ്. ലക്ഷക്കണിക്കിന് പ്രവാസികളാണ് നാടുകളിൽ കുടുങ്ങിക്കിടക്കുന്നത്.
സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്നും നിലവിലെ നിയന്ത്രണങ്ങൾ അനിശ്ചിത കാലത്തേക്ക് തുടരുമെന്നും കഴിഞ്ഞ അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകളുണ്ട്. മടങ്ങിയെത്താൻ ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാത്രമാണ് അനുമതിയുള്ളത്.
ഇക്കാലയളവിൽ മടങ്ങിയെത്താൻ വൈകുന്നതിനെ തുടർന്ന് ജോലി നഷ്ടമായവർ മലയാളികൾ അടക്കം നിരവധിയാണ്. സ്വന്തം സ്ഥാപനങ്ങൾ മാസങ്ങളായി അടച്ചിട്ടവരും ഏറെ. തൊഴിലാളികൾക്ക് മടങ്ങി എത്താൻ കഴിയാത്തതിനാൽ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിൽ പല ഉടമകളും പ്രയാസപ്പെടുകയാണ്. പെരുന്നാൾ കച്ചവടത്തെയും ഇത് ബാധിച്ചു. നിലവിലെ ജോലിക്കാർ അധിക സമയം ജോലി ചെയ്തും മറ്റുമാണ് തുടരുന്നത്.
പ്രവാസികളുടെ മടങ്ങിവരവ് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസികൾ.
RELATED ARTICLES