മസ്കത്ത് | രാജ്യത്ത് വീണ്ടുമുയർന്ന് കൊവിഡ് മരണ നിരക്ക്. മാസങ്ങൾക്ക് ശേഷം പുതിയ രോഗികൾ ആയിരത്തിൽ താഴെയെത്തി. രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 37 കൊവിഡ് രോഗികൾ കൂടി മരണപ്പെട്ടു. 982 പേർ രോഗബാധിതരായി. 1,276 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 122 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗികൾ കുത്തനെ കുറഞ്ഞു.
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 287,054 ആയി ഉയർന്നു. 260,826 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 90.86 ശതമാനമായി. 3,472 രോഗികളാണ് ഇതുവരെ മരണപ്പെട്ടത്. മരണ നിരക്ക് 1.21 ശതമാനമായി ഉയർന്നു.
1,290 പേരാണ് നിലവിൽ ഒമാനിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 458 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ആഴ്ചകൾക്ക് ശേഷമുള്ള, ഏറ്റവും കുറഞ്ഞ ആശുപത്രികളിലെ ചികിത്സാ രോഗികളുടെ നിരക്കാണിത്.
അതേസമയം, നിലവിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 22,756 ആയി കുറഞ്ഞു. ആകെ രോഗികളിൽ 7.93 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകൾ. മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഒമാൻ കഴിഞ്ഞ 24 മണിക്കൂറിനിടെ 37 കൊവിഡ് രോഗികൾ കൂടി മരണപ്പെട്ടു
RELATED ARTICLES