spot_img
spot_img
HomeOMANമവേല പഴം, പച്ചക്കറി മാർക്കറ്റ് സമ്പൂർണ ലോക്ക്ഡൗണിൽ അടച്ചിടും; മറ്റു ദിവസങ്ങളിലെ സമയം പുനഃക്രമീകരിച്ചു

മവേല പഴം, പച്ചക്കറി മാർക്കറ്റ് സമ്പൂർണ ലോക്ക്ഡൗണിൽ അടച്ചിടും; മറ്റു ദിവസങ്ങളിലെ സമയം പുനഃക്രമീകരിച്ചു

മസ്‌കത്ത് | സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മവേല പഴം പച്ചക്കറി മാർക്കറ്റ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. സമ്പൂർണ ലോക്ക്ഡൗൺ ദിവസങ്ങളിൽ പൂർണമായി അടച്ചിടാനും മസ്‌കത്ത് നഗരസഭ തീരുമാനിച്ചു.
ജൂലൈ 17 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ മവേല മാർക്കറ്റ് പുലർച്ചെ അഞ്ച് മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെയായിരിക്കും പ്രവൃത്തി സമയം. എന്നാൽ, സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ജൂലൈ 20,21,22 തീയതികളിൽ മാർക്കറ്റ് പൂർണമായും അടച്ചിടും.
കച്ചവടക്കാരും മൂന്ന് ടണിന് മുകളിലുള്ള ട്രക്കുകളും വാഹനങ്ങളും ഗേറ്റ് 1 വഴി പ്രവേശിക്കണം. ചെറുകിട കച്ചവട കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കൾ ഗേറ്റ് 2 വഴിയാണ് പ്രവേശിക്കേണ്ടത്. മാർക്കറ്റിനകത്തും പുറത്തുമുള്ള പാർക്കിംഗുകൾ ഉപയോഗിക്കാമെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: