മസ്കത്ത് | സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ഉൾപ്പടെ ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കിയതിന്റെ ഭാഗമായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സംവിധാനമൊരുക്കാൻ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി എം എ).
ദമാനി എന്ന പേരിലുള്ള സംവിധാനം ആദ്യ ഘട്ടം സെപ്തംബറിൽ അവതരിപ്പിക്കും. ഇതുവരെ ഇൻഷ്വറൻസ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കും.
ആരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ്, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ചാണ് സി എം എ ഒരുക്കുന്ന ദമാനി ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രവർത്തിക്കുക.
സഞ്ചാരികൾക്കും സന്ദർശകർക്കും ഒമാനിൽ ഇൻഷ്വറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ്: ‘ദമാനി പ്ലാറ്റ്ഫോം’ സെപ്തംബർ മുതൽ
RELATED ARTICLES