OMANOMAN SPECIAL

ഒമാനിൽ 1084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ വീണ്ടും പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,88,138 ആയി. പുതിയതായി 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3447 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,62,174 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1348 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 91 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,265 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 446 പേർ ഐ.സി.യുവിലാണ്.

Related Articles

Close
%d bloggers like this: