spot_img
spot_img
HomeOMANവെള്ളിയാഴ്ച മുതൽ ലോക് ഡൗൺ 5 മണിക്ക് ആരംഭിക്കും

വെള്ളിയാഴ്ച മുതൽ ലോക് ഡൗൺ 5 മണിക്ക് ആരംഭിക്കും

ഒമാനിൽ ജൂലൈ 16, വെള്ളിയാഴ്ച മുതൽ ലോക് ഡൗൺ സമയ ക്രമങ്ങളിൽ വ്യത്യാസമുണ്ടാകും. വൈകിട്ട് 5 മണി മുതൽ പുലർച്ചെ 4 വരെയാണ് ലോക് ഡൗൺ ഉണ്ടാകുക. ജൂലൈ 31 ശനിയാഴ്ച വരെ ഇതേ സമയ ക്രമം തുടരും. ഈ കാലയളവിൽ മുഴുവൻ വാണിജ്യ – ഗതാഗത പ്രവർത്തനങ്ങൾക്കും വിലക്ക് ഉണ്ടാകും. റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും പരിശോധനകൾ ശക്തമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സേവനങ്ങൾ ആവശ്യമെങ്കിൽ റോയൽ ഒമാൻ പോലീസിന്റെ എമർജൻസി നമ്പറായ 1099ൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: