മസ്കത്ത് | പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ 93ാമത് ഔട്ട്ലെറ്റ് മസ്കത്ത് ഹെയ്ല്‍ സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് ഖാലിദ് മെഹ്ഫൂദ് സാലിം അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വഹിച്ചു.
വിശിഷ്ടാതിഥികള്‍ക്കൊപ്പം റീജിയണല്‍ ഡയറക്ടര്‍മാരായ ഹാരിസ് പാലോള്ളതില്‍, മുജീബ് വീ ടി കെ, റീജിയണല്‍ ഹെഡ് ഓഫ് ഓപ്പറേഷന് ഷന്ഫീല് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ആവിശ്യക്കാരിലെത്തിക്കുന്ന നെസ്റ്റോ, നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഗ്രോസറി, പച്ചക്കറി, പഴം, മത്സ്യം, ഫ്രഷ് മീറ്റ്, ഗൃഹോപകരണകള്, ടെക്സ്റ്റൈല്‍സ് തുടക്കിയവയുടെ വൈവിധ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷത്തി നാല്പതിനായിരം ചതുരശ്രയടി വിസ്തൃതിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്.
“മികച്ച ഉത്പന്നങ്ങളും മികച്ച സേവനങ്ങളും താങ്ങാവുന്ന വിലയ്ക്ക് നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒമാനിലുടനീളം “നെസ്റ്റോ ‘ ബ്രാന്‍ഡ് വിജയകരമാക്കിയതിന് ഉപഭോക്താക്കളോടും വിതരണക്കാരോടും നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ 93ാമത് ഔട്ട്ലെറ്റ് മസ്കത്ത് ഹെയ്ല്‍ സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
RELATED ARTICLES