OMANOMAN SPECIAL
രക്തത്തിലെ അണുബാധ: തൃശൂര്‍ സ്വദേശി മരണപ്പെട്ടു

മസ്കത്ത് | രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മസ്കത്തില് മരിച്ചു. കൊടുങ്ങല്ലൂര്‍ മാടവന കാട്ടക്കുളം കാരേഴത്ത് ഭാസ്കരന്റെ മകന് മനോജ് (40) ആണ് ബുധന്‍ രാവിലെ മരണപ്പെട്ടത്. അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: രേഷ്മ. മക്കള്‍: അനശ്വര്‍ കൃഷ്ണ, അനയ് കൃഷ്ണ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.