മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് സമതി
ഒമാനിലെ തെക്കൻ അൽ-ഷാർഖിയ ഗവർണറേറ്റിന്റെ താഴ്ന്നപ്രദേശങ്ങളിൽ മഴ വെള്ള പാച്ചിൽ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് സമതി.
വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിനു പുറത്ത് പോകുവാൻ പാടുള്ളൂവെന്നും, സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അറിയിപ്പിൽ പറയുന്നു.