OMANOMAN SPECIAL
മാളുകള്‍ക്കും ഹൈപ്പർ മാർക്കറ്റുകള്‍ക്കും ഇന്ന് മുതല്‍ പുതിയ സമയക്രമം

മസ്കത്ത് | ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ രാജ്യത്തെ മാളുകളും ഹൈപ്പർ മാർക്കറ്റുകളും പുതിയ സമയക്രമം. രാവിലെ നേരത്തെ ആരംഭിച്ച വൈകിട്ട് നാല് മണിയോടെ പ്രവർത്തനം അവസാനിപിക്കും. വിവിധ സ്ഥാപനങ്ങൾ രാവിലെ ആറ് മണിക്കു തന്നെ പ്രവർത്തനം ആരംഭിക്കും. ചില ഹൈപ്പർമാർക്കറ്റുകൾ ഏഴ് മണി മുതൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കും.
ഒമാൻ അവന്യൂസ് മാൾ, ലുലു ഹൈപ്പർമാർക്കറ്റ്, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സ്പാർ, കാരിഫോർ, മാൾ ഓഫ് മസ്കത്ത്, മസ്കത്ത് സിറ്റി സെന്റർ, റീട്ടെയ്ൽ ഷോപ്പുകൾ എന്നിവയെല്ലാം പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
ജീവനക്കാർക്ക് അഞ്ച് മണിക്ക് മുമ്പായി വീടുകളിൽ എത്താൻ സാധിക്കുന്ന തരത്തിൽ നേരത്തെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണമെന്ന് പോലീസ് നിർദേശിച്ചിരുന്നു.