OMANOMAN SPECIAL
ഇന്ത്യയിൽ 38,949 പേർക്ക് കൂടി കോവിഡ് ; 542 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 40,026 പേർ രോഗമുക്തി നേടി. 542 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതുവരെ ഇന്ത്യയിൽ ആകെ 3,10,26,829 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,01,83,876 പേര് ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,12,531 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,30,422 ആക്റ്റീവ് കേസുകളാണുള്ളത്.
ഇതുവരെ 39,53,43,767വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.