OMANOMAN SPECIAL
ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത ക്വാറന്റൈൻ ഇല്ല

മസ്കത്ത് | ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സേവനം അനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകരെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഒമാന് ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മസ്കത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന ആരോഗ്യ പ്രവർത്തകർ ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് രേഖകൾ ഹാജരാക്കേണ്ടതില്ല. അതേസമയം, വിമാനത്താവളത്തിലെ പി സി ആർ പരിശോധന, ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിക്കൽ എന്നിവയിൽ ഇളവില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.